ജീവചരിത്രം
1956 ഏപ്രിൽ 21 ന് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ പള്ളം കരയിൽ പുരാതനമായ മഠത്തിൽപറമ്പിൽ വീട്ടിൽ ജനനം. പിതാവ് പി.രാഘവൻ നായർ, മാതാവ് ബി.സരോജിനി അമ്മ.
പ്രീ - ഡിഗ്രിയും ഇലക്ട്രിക്കൽ കെ ജി സി ഇ യും വിദ്യാഭ്യാസം.പുറമെ , പ്രൂഫ് റീഡിംഗിലും ആയുർവേദ ചികിത്സയിലും പരിജ്ഞാനം.
പള്ളം ഗവണ്മെന്റ് യു പി സ്ക്കൂൾ, പള്ളം സി എം എസ് ഹൈസ്‌ക്കൂൾ,ചങ്ങനാശേരി എസ് ബി കോളജ്, കോട്ടയം കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജി എന്നിവിടങ്ങളിൽ പഠനം.
സ്ക്കൂൾ ലീഡർ , ബെസ്റ്റ് ആക്ടർ പദവികൾ.
പൗരദ്ധ്വനി , ദീപിക , ആര്യഭാരതി ഗ്രൂപ്പുകളിൽ പ്രൂഫ് റീഡർ ജോലി.
ഇരുപത്തി മൂന്നു വർഷം ചങ്ങനാശേരി തുരുത്തിയിൽ നാഗാർജ്ജുനയുടെ ഏജൻസി എടുത്ത് ആയുർവേദ വൈദ്യശാല.
കവിതകൾ ,കഥകൾ ,ലേഖനങ്ങൾ, ബാലസാഹിത്യ രചനകൾ തുടങ്ങിയവ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'ശാരി ' മാസികയിൽ ' രാജഗുരു 'എന്ന പേരിൽ ആത്മീയോപദേശക പംക്തിയും,'ജനതാ ടൈസ് ' മാസികയിൽ ' വൈസ്രവണൻ ' എന്ന പേരിൽ ആക്ഷേപ ഹാസ്യ പംക്തിയും കൈകാര്യം ചെയ്തിരുന്നു....
എഴുപത് - തൊണ്ണൂറ് കാലഘട്ടത്തിൽ സാമുദായിക , സാംസ്കാരിക , രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം. ബാലസാഹിത്യകാരൻ, കവി,കഥാകൃത്ത്,അഭിനേതാവ്,പൊതു പ്രവർത്തകൻ, വൈദ്യൻ തുടങ്ങിയ മേഖലകളിൽ സ്വന്തമായ വ്യക്തിത്വം.
ഭാര്യ - തോട്ടയ്ക്കാട് മാടത്താനി കുടുംബാംഗമായ പി. ആർ. വത്സലാ ദേവി (റിട്ട. മാനജർ , ഖാദി ഇൻഡ്യ ,കോട്ടയം )
2 മക്കൾ.
അംബരീഷ് (പ്രോജക്ട് മാനേജർ, സിസ്കോ സിസ്റ്റംസ് , ബാംഗ്ലൂർ )
ഭാര്യ - സൗമ്യ അംബരീഷ് ( ഇന്റീരിയർ ഡിസൈനർ )
മകൾ - ഗൗരി അംബരീഷ് എം.
മകൻ - രാഘവ് അംബരീഷ് എം.
അഖിലേഷ് ( DHL ഖത്തർ )
ഭാര്യ - രമ്യ അഖിലേഷ് ( സിവിൽ എഞ്ചിനീയർ )
മകൾ - ജാൻകി അഖിലേഷ് എം.
പുരസ്ക്കാരങ്ങൾ
1ബാലസാഹിത്യത്തിനുള്ള RK രവിവർമ്മ സംസ്ഥാന പുരസ്കാരം 2021. കൃതി - തെരുവിന്റെ സംഗീതം
സാഹിത്യത്തിലുള്ള സമഗ്ര സംഭാവനയ്ക്ക് : കല്പത്തൂർ ചോയി- മാതാ ഗ്രന്ഥശാലയുടെ പുരസ്ക്കാരം.
പള്ളം ടാഗോർ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ പുരസ്ക്കാരം (സാഹിത്യത്തിലെ സമഗ്ര സംഭാവന)
24 ഫ്രെയിം കോഴിക്കോട് ശാരദ ഫിലിം ക്ലബ്ബിന്റെ 2023 ലെ ഏറ്റവും നല്ല ചരിത്ര നോവലിനുള്ള പുരസ്ക്കാരം "ഒറ്റയാൻ "എന്ന നോവലിന്